mk

കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സഹായത്തോടെ എം.കെ.രാഘവൻ എം.പി 100 ക്വിന്റൽ അരി ജില്ലാ കളക്ടർ എസ്.സാംബശിവ റാവുവിന് കൈമാറി.

കഴിഞ്ഞ ദിവസം കോഴിക്കോട് കോർപ്പറേഷൻ കമ്മ്യൂണിറ്റി കിച്ചണിലേക്ക് 100 ക്വിന്റൽ അരി മേയർ തോട്ടത്തിൽ രവീന്ദ്രന് കൈമാറിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് അരി വിതരണം ചെയ്യുന്നതിന് പൊതു മേഖല പെട്രോളിയം കമ്പനികളുടെ സഹായം എം.പി തേടിയിരുന്നു. സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചീഫ് റീജ്യണൽ മാനേജർ എം.ജി.നവീൻ കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.