ippu

തിരൂരങ്ങാടി: കൊവിഡ് ​-19 ബാധിച്ച് തെന്നല സ്വദേശി മക്കയിൽ മരിച്ചു. തെന്നല വെസ്റ്റ് ബസാർ കോട്ടുവാല മുഹമ്മദ്​ കുട്ടിയുടെ മകൻ മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ(57) ആണ് മരിച്ചത്.
മക്കയിലേക്ക് നാലുമാസം മുമ്പ് സന്ദർശനവിസയ്ക്ക് പോയതാണ്. കഫക്കെട്ടും ശ്വാസതടസവും കാരണം നാലുദിവസമായി ഹിറ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. . രണ്ടുദിവസം മുമ്പ് കൊവിഡ്​-19 സ്ഥിരീകരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭാര്യ : കുഞ്ഞിക്കദിയാമ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് യാസർ , മുഹ​മ്മ​ദ് സാക്കിർ, ഖലീലുസ്സമാൻ, സാറാബീവി, ഫാത്തിമ സക്കറിയ, സഹദിയ്യ, സഫ്ന മിസ്​രിയ