photo

ബാലുശ്ശേരി: പാരലൽ കോളേജിൽ ട്യൂഷനെടുത്തതിന് ലഭിച്ച ആദ്യ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ബി.എഡ് വിദ്യാർത്ഥി. കണ്ണാടിപ്പൊയിൽ ഇല്ലപ്പറമ്പിൽ പി.കെ.മുരളിയുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ കെ.ഇ.ഗീതയുടെയും മകനായ എം.ജി.അക്ഷയ്‌യാണ് 5000 രൂപ പുരുഷൻ കടലുണ്ടി എം.എൽ.എയ്ക്ക് കൈമാറിയത്. പൂനത്ത് ഓറിയന്റൽ ബി.എഡ് കോളേജിലാണ് അക്ഷയ് പഠിക്കുന്നത്. ചടങ്ങിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗം ഇസ്മയിൽ കുറുമ്പൊയിൽ, ബ്രാഞ്ച് സെക്രട്ടറി പി.എം.പ്രജീഷ്, പി.കെ.മുരളി എന്നിവർ പങ്കെടുത്തു.