photo

കരുമല: ലോക്ക് ഡൗൺ കാലത്ത് കൊവിഡിനെ തോൽപ്പിക്കാൻ വിശ്രമമില്ലാതെ മാസ്ക് നിർമ്മിച്ച് താരമാവുകയാണ് തയ്യൽ തൊഴിലാളിയായ കരുമല കേളോത്ത് സരിതാ ജയാനന്ദൻ. ഉണ്ണികുളം പഞ്ചായത്തിലെ 14-ാം വാർഡിലെ ഒരു സന്നദ്ധ സംഘടനയ്ക്ക് 500 ലധികം മാസ്കുകൾ ഇതിനകം സരിത തയ്ച്ചു കൊടുത്തു കഴിഞ്ഞു. സന്നദ്ധ പ്രവർത്തകർ നൽകുന്ന തുണി ഉപയോഗിച്ച് സൗജന്യമായാണ് മാസ്കുകൾ നിർമ്മിച്ചു കൊടുക്കുന്നത്. രാജ്യം നേരിടുന്ന മഹാവിപത്തിനെതിരെ തന്നാൽ കഴിയുന്ന സഹായം ചെയ്യുകയാണെന്ന് ബാലുശ്ശേരി മുക്ക് ശ്രീസരി ടൈലറിംഗ് ഷോപ്പ് ഉടമ സരിത പറയുന്നു. ഭർത്താവ് കൃഷ്ണ ഫോട്ടോസ് ഉടമ കേളോത്ത് ജയാനന്ദൻ പൂർണ്ണ പിന്തുണയുമായി സരിതയ്ക്കൊപ്പമുണ്ട്.