പേരാമ്പ്ര: ലോക്ക് ഡൗണിനുശേഷം പുനരാരംഭിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ധരിക്കേണ്ട മാസ്ക് നിർമ്മിച്ചു നൽകുന്ന ഹയർ സെക്കൻഡറി എൻ.എസ്.എസിന്റെ 'ചലഞ്ച് എ മാസ്ക്' പദ്ധതിയിൽ നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ എൻ. എസ്. എസ് യൂണിറ്റും.
വിദ്യാർത്ഥികൾ വീട്ടിലിരുന്നാണ് 1000 മാസ്‌ക് നിർമ്മിച്ച് പദ്ധതിയിൽ പങ്കാളികളാകുന്നത്. ഇതിനാവശ്യമായ തുണിയും മറ്റും വളണ്ടിയർമാരുടെ വീടുകളിൽ എത്തിച്ചു കഴിഞ്ഞു. കൂടാതെ മാസ്ക് നിർമ്മിക്കുന്നതിന് ഓൺലൈൻ പരിശീലനവും നൽകിയതായി പ്രോഗ്രാം ഓഫീസർ പി.സി.മുഹമ്മദ് സിറാജ് പറഞ്ഞു. വളണ്ടിയർ ലീഡർ അലൻ സിദ്ധീഖിന്റെ നേതൃത്വത്തിൽ ആവണി, ആദിഷ്.എസ്.കുമാർ, ഫാത്തിമ ജുനു, നിഷാം സനീം, ദേവ് മിത്ര, ശ്രീലക്ഷ്മി, നിവേദിത, മുഹമ്മദ് സഹൽ, അവന്തിക രാജൻ , വി.എം.മുഹമ്മദ് നിഹാൽ, ഹലീമ ജെന്ന, ആലിയ, നാജിയ, അംന സയാൻ, ഫാദി അൻഫാസ്, സി.പി.ഫിദ ഫാത്തിമ ,സഫാദ് എന്നിവരാണ് മാസ്‌ക് നിർമ്മിക്കുന്നത്.