lockel-must

രാമനാട്ടുകര: ​രക്താർബുദത്തോട് പൊരുതു​ന്ന ഒമ്പതുകാരന് ഫറോക്ക് പൊലീസിന്റെ ഇടപെടലിലൂടെ ​വയനാട്ടിൽ നിന്ന് മരുന്നെത്തി​​. രാമനാട്ടുകര ​മുനിസിപ്പാലിറ്റിയിലെ ഇരുപതാം ഡിവിഷനിൽ കാരേറ്റിപ്പാടം താമസിക്കുന്ന നിർദ്ധന കുടുംബാംഗമായ മുഹമ്മദ് റിയാസിന്റെ മകൻ നിഫ്‌ലുവിനാണ് മരുന്നെത്തിച്ചത്.

ഇടക്കാലത്ത് വയനാട് തിരുനെല്ലിയിലെ വെള്ളൻ വൈദ്യന്റെ ചികിത്സയിലായിരുന്നു​. എന്നാൽ ലോ​ക്ക് ഡൗ​ണിനെ തുടർന്ന് സ്ഥിരമായി കഴിക്കുന്ന മരുന്നിന്റെ ലഭ്യത സങ്കീർണമായി. തുടർന്ന് മാന്തറമ്മൽ റസിഡന്റ്‌സ് അസോസിയേഷനിലെ റാഫി മാന്തറമ്മൽ പ്രശ്നമറിഞ്ഞു. ഉടൻ വിവരം ഫറോ​ക്ക് ​പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സുജിത്തിനെ അറിയിച്ചു. തുടർന്നാണ് അത്യാവശ്യ മരുന്നുകളെത്തിക്കുവാനുള്ള ​പൊ​ലീസ് സംവിധാനത്തിലൂടെ കഴിഞ്ഞ ദിവസം കുട്ടിക്കുള്ള മരുന്നുകൾ വയനാട് നിന്നെത്തിച്ചത്.

മരുന്നെത്തിക്കാൻ സഹായിച്ച ഫറോക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോടും മാന്തറമ്മൽ റസിഡന്റ്‌സ് ഭാരവാഹികളായ റാഫി, കെ. ഹാരിസ്, ഉണ്ണിക്കൃഷ്ണൻ തിരുനെല്ലി, ബഷീർ എന്നിവരോട് വലിയ നന്ദിയും കടപ്പാടുമുണ്ടെന്ന് മുഹമ്മദ് റിയാസ് അറിയിച്ചു.