lockel-must

രാമനാട്ടുകര:​​ രാമനാട്ടുകര നഗരസഭയിൽ മഴക്കാല​ ​പൂർവ്വ ശുചീകരണം തുടങ്ങി. വേനൽമഴ ലഭിച്ച സാഹചര്യത്തിൽ കൊതുകുജന്യ രോഗങ്ങൾ വരാതിരിക്കാൻ ഓടകൾ, തോടുകൾ എന്നിവിടങ്ങളിലെ മണ്ണും ചളിയും നീക്കി വെള്ളക്കെട്ട് ഒഴിവാക്കുന്ന പ്രവൃത്തികൾക്കാണ് തുടക്കം കുറിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആവശ്യമായ ഗ്ലൗസ്, മാസ്ക് എന്നിവ നൽകിയാണ് ശുചീകരണം. ചെത്തു പാലം തോട്, മുട്ടിയാതോട്, പടന്നയിൽ, മാന്ത്രമ്മൽ എന്നിവിടങ്ങളിൽ കൊതുക് നശീകരണ മരുന്ന് തളിച്ചു. റോഡിലെ ഡിവൈഡറുകൾ വൃത്തിയാക്കി. നഗരസഭ ചെയർമാൻ​ വാഴയിൽ ബാലകൃഷ്ണൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ​ എം.കെ.ഷംസുദ്ദീൻ കൗൺസിലർമാരായ എം.പ്രകാശൻ, വിനീത, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.പി.സുരേഷ് ബാബു ​,എ.ഇ.ചൈതന്യ, ജെ.എച്ച്.ഐമാരായ ​ഇ.​രൂപേഷ്, വിശ്വംഭരൻ എന്നിവർ നേതൃത്വം നൽകി.