lockel-must

മാറാട്:കിടപ്പു രോഗിയുടെ വീടിന്റെ മേൽക്കൂര നന്നാക്കി മാതൃകയായി മാറാട് ജനമൈത്രീ ​പൊ​ലീസ്.​ ആറു വർഷമായി നട്ടെല്ലിന് അസുഖം ബാധിച്ച് കിടപ്പിലായ മാറാട് കയ്യടിത്തോടുള്ള മലർകാവിൽ സതീശന്റെ വീട് വേനൽ മഴയിൽ ചോർന്നൊലിക്കാൻ തുടങ്ങിയതോടെയാണ് സന്നദ്ധ പ്രവർത്തകരുടെ സഹായത്താൽ നന്നാക്കിയത്. കിടപ്പിലായതിനാൽ വീടിന്റ ഒരു ഭാഗം കോൺക്രീറ്റ് ചെയ്യാൻ കഴി​യാ​തെ ഷീറ്റിട്ടിരിക്കുകയായിരുന്നു. ദ്രവിച്ച ഷീറ്റ് മാറ്റി പുതിയത് കെട്ടിയാണ് താത്കാലിക ആശ്വാസം ഒരുക്കിയത്. ലോക്ക് ഡൗൺ കാലത്ത് ഭക്ഷണവും ഭക്ഷണ കിറ്റും പൊ​ലീസ് നൽകിയിരുന്നു. ജനമൈത്രീ ബീറ്റ് ഓഫീസർ ​കെ.​ധനേഷ് കുമാർ നേതൃത്വം നൽകി. സിവിൽ പൊലീസ് ഓഫീസർ ​​​ടി.​രാജു , സന്നദ്ധ പ്രവർത്തകരായ പ്രവീൺ നങ്ങാനാടത്ത്, ഇ.ഷിംജിത്,​ പി.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.