
നാദാപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാദാപുരം താലൂക്ക് ആശുപത്രി അധികൃതർ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച 84 സാമ്പിളുകളുടെയും പരിശോധനാ ഫലം നെഗറ്റിവ്. ഇതോടെ നാദാപുരം മേഖലയിൽ നിലനിന്ന ആശങ്കയ്ക്ക് വിരാമമായി.
കഴിഞ്ഞ 26 നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം സാമ്പിൾ ശേഖരിച്ച് അയച്ചത്. എടച്ചേരി, ചങ്ങരോത്ത് പഞ്ചായത്തുകളിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ച
സാഹചര്യത്തിൽ സമ്പർക്കവിലക്കുള്ള വ്യക്തികളുമായി ഇടപഴകിയതായി
സംശയിക്കപ്പെടുന്നവരുടെയും ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർ,
പൊലീസുകാർ എന്നിവരുടെയും സ്രവ സാമ്പിളാണ്
ശേഖരിച്ചത്.