അടിമാലി: ലോക്ക് ഡൗണിന്റെ ഭാഗമായി മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാത്തത് ഹൈറേഞ്ചിലെ കർഷകരെ പ്രതിസന്ധിയിലാക്കി. തങ്ങളുടെ കാർഷിക ഉല്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വറുതിയിലാണ് കർഷകർ. റബ്ബർ,ഏലം, കുരുമുളക്, കൊക്കോ, അടയ്ക്ക, തുടങ്ങിയ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കണമെങ്കിൽ പ്രാദേശികമായുള്ള മലഞ്ചരക്ക് കടകൾ തുറന്ന് പ്രവർത്തിക്കണം. കാർഷിക വരുമാനം കൊണ്ട് നിത്യവൃത്തി നടത്തുന്ന സാധാരണ കർഷകർക്ക് മറ്റ് വരുമാന മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല. ഇന്നലെ അതിനാൽ ജില്ലയിലെ മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യം പല ജനപ്രതിനിധികളടക്കം കേന്ദ്രസംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ആശാവഹമായ തീരുമാനം ഇനിയും ഉണ്ടായിട്ടില്ല.അവശ്യസാധനങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് പുതുജീവൻ നൽകാനുള്ള തീരുമാനമാണ് അടിയന്തിരമായി ഉണ്ടാവേണ്ടത്. മാർക്കെറ്റ് ഫെഡ് പോലുള്ള സർക്കാർ ഏജൻസികൾ വഴിയും കർഷകരുടെ നാണ്യവിളകളും ഉത്പ്പന്നങ്ങളും സംഭരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലും ഫലപ്രദമായ നടപടികൾ ആയിട്ടില്ല.
മരുന്ന് തളിക്കുന്നത് മുടങ്ങി
ഏലത്തിന് പ്രതീക്ഷയിലുമപ്പുറം വില ലഭിച്ചത് കർഷകർക്ക് ഏറെ ആശ്വാസം പകർന്നിരുന്നു. ഇപ്പോൾ എലം ചെടികൾ കൊടുംവേനലിൽ നശിക്കുന്ന അവസ്ഥയിലാണ്. വളം കീടനാശിനി കടകൾ അടഞ്ഞ് കിടക്കുകയാണ്. ഇതോടെ ചെടികൾക്ക് കീടനാശിനികൾ തളിക്കുന്നതിന് കഴിയാത്ത അവസ്ഥയായി..യഥാസമയം കീടനാശിനി തളിച്ചില്ലെങ്കിൽ ഏലംചെടികൾ കേട് വന്ന് നശിക്കുന്നതിന് കാരണമാകും.
മുഖ്യമന്ത്രിക്ക്
കത്ത് നൽകി
ഇടുക്കിയിലെ കർഷകർക്ക് വീട്ടിലേക്കുള്ള അവശ്യ വസ്തുക്കൾ വാങ്ങുന്നതിനായി കാർഷിക വിളകളും ഉല്പന്നങ്ങളും വിറ്റഴിക്കുന്നതിന് മലഞ്ചരക്ക് കടകൾ തുറന്ന്പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം
ജില്ലയിലെ കൃഷിക്കാർ കുരുമുളക് ഉൾപ്പെടെയുള്ള കാർഷിക വിളകളും ഉദ്പന്നങ്ങളുടെയും വിളവെടുപ്പിനുള്ള സമയമാണ്. കർഷകർക്ക് അവരുടെ സ്വന്തം തോട്ടങ്ങളിൽ വിളവെടുപ്പിനായി പോകാൻ കഴിയാത്ത അവസ്ഥയാണ് ഏലം കർഷകർക്ക് അവരുടെ ഏലം സംസ്ക്കരിക്കുന്നതിനായി ഏലം ഡ്രയർയൂണിറ്റുകൾ (ഏലംസ്റ്റോറുകൾ) പ്രവർത്തിക്കുന്നതിനുള്ള അനുവാദം നൽകണം
ഡീൻ കുര്യാക്കോസ് എം. പി