അടിമാലി: കൊവിഡ്സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുനിരത്തുകളിൽ ജനത്തിരക്ക് വർദ്ധിച്ചുവരുന്നത് നിയന്ത്രിക്കുന്നതിന് അവശ്യസാധനങ്ങൾ, മരുന്നുകൾ, എന്നിവ അടിമാലിയുടെ പരിസര പ്രദേശങ്ങളിൽ എത്തിച്ചു നൽകുന്നു.അടിമാലി ജനമൈത്രി പൊലീസും അടിമാലി ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ചാണ് ഹോം ഡെലിവറി നടത്തുന്നത്. ഉദ്ഘാടനം ന അടിമാലി പൊലീസ് സ്റ്റേഷനിൽ സി.ഐ അനിൽ ജോർജ് നിർവ്വഹിച്ചു. രാവിലെ 10 മുതൽ 4 വരെയാണ് ഇതിനായി സമയം ക്രമീകരിച്ചിരിക്കുന്നത്.
നാല് വാഹനങ്ങളിലായി സൊസൈറ്റി പ്രവർത്തകർ സാധനങ്ങൾ വീട്ടിലെത്തിക്കും. ഫോണിൽ ബസപ്പെട്ട് ഓർഡർ നല്കാവുന്നതാണ്. അവർ നിർദ്ദേശിക്കുന്ന കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിൽ എത്തിച്ചു കൊടുക്കും. അപ്പോൾ ബിൽ തുകയു യാത്ര കൂലിയും നൽകിയാൽ മതിയാകും. ഹോം ഡലിവറി ആവശ്യമുള്ളവർ 8075944394,9605378183, 9495270889,9447398312,9447523301 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം
അടിമാലി ജനമൈത്രി പൊലീസും അടിമാലി ചാരിറ്റിബിൾ സൊസൈറ്റിയും സംയുക്കമായി നടപ്പാക്കുന്ന ഹോം ഡെലിവറി സി.ഐ അനിൽ ജോർജ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു