ചങ്ങനാശേരി: ബി.ജെ.പി ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കും ഒറ്റപ്പെട്ട് കഴിയുന്നവർക്കും നമോ കിറ്റ് വിതരണം ചെയ്തു. പായിപ്പാട് പ്രദേശത്ത് മണ്ഡലം പ്രസിഡന്റ് എ. മനോജ്, കണ്ണൻ പായിപ്പാട്, രതീഷ് ചെങ്കിലാത്ത് എന്നിവർ നേതൃത്വം നൽകി. ടൗൺ നോർത്തിൽ മേഖല ജനറൽ സെക്രട്ടറി എം.ബി. രാജഗോപാൽ, കൗൺസിലർ ബിന്ദു വിജയകുമാർ എന്നിവർ നേതൃത്വം നൽകി. കുറിച്ചിയിലെ കിറ്റ് വിതരണത്തിനു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ. മഞ്ജീഷ്, കുഞ്ഞുമോൻ ഉതിക്കൽ, സബിൻ കുറിച്ചി തുടങ്ങിയവർ നേതൃത്വം നൽകി. മഹിളാ മോർച്ചയുടെ നേതൃത്വത്തിലുള്ള കിറ്റ് വിതരണത്തിന് മണ്ഡലം പ്രസിഡന്റ് ശാന്തി മുരളി, മായ മധു, ഗീത മധു എന്നിവർ നേതൃത്വം നൽകി. മാടപ്പള്ളിയിൽ മണ്ഡലം സെക്രട്ടറി ആർ. ശ്രീജേഷ്, വി. വിനയകുമാർ തുടങ്ങിയവ‌ർ നേതൃത്വം നൽകി. തൃക്കൊടിത്താനത്ത് വിനോദ് കുന്നേൽ, ശരത്ത് കുമാർ എസ്, ജോബിൻ തുടങ്ങിയവരും വാഴപ്പള്ളിയിൽ പ്രദീപ് കുന്നക്കാട്, വിനീത് ആലുംമൂട്ടിൽ, രാജീവ് എന്നിവരും നേതൃത്വം നൽകി.