ചങ്ങനാശേരി: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സഹായവുമായി ഡി.വൈ.എഫ്.ഐ. പണവും ലിസ്റ്റും നൽകിയാൽ അവശ്യസാധനങ്ങൾ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകും. പണമില്ലാത്തവർക്ക് സേവനം സൗജന്യമായിരിക്കും. ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള 9 മേഖല കമ്മിറ്റികളുടേയും 114 യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് പ്രവർത്തനം. ബ്ലോക്ക് സെക്രട്ടറി പി.എ. ബിൻസൺ, പ്രസിഡന്റ് പി.എസ്. ഷാജഹാൻ ട്രഷറർ പ്രതീഷ് ബാബു എന്നിവർ നേതൃത്വം നൽകും. ബന്ധപ്പെടേണ്ട നമ്പർ : 9847754070, 9497748012, 7012662326