ചങ്ങനാശേരി : അഭയം പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെയും സി.പി.എം ഇത്തിത്താനം, തുരുത്തി ലോക്കൽ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇത്തിത്താനത്ത് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ചിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഉച്ചഭക്ഷണം മാത്രമാണ് വിതരണം ചെയ്യുന്നത്. ഇത്തരം വീടുകളിൽ വൈകുന്നേരം ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നത് കണക്കിലെടുത്താണ് അഭയത്തിന്റെ നേതൃത്വത്തിൽ ഇത്തിത്താനം പ്രദേശത്തുള്ള അർഹരായവരുടെ വീടുകളിൽ വൈകുന്നേരം ആഹാരം എത്തിക്കാൻ തീരുമാനിച്ചത്. ഉദ്ഘാടനം സി.പി.എം ചങ്ങനാശേരി ഏരിയാ സെക്രട്ടറി കെ.സി. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ കമ്മിറ്റിയംഗം പി.എൻ. രാജപ്പൻ, ലോക്കൽ സെക്രട്ടറി എം.എൻ. മുരളീധരൻ നായർ, ജനതാ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, എം.ജി. യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റംഗം ഡോ. പി.കെ. പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.