അടിമാലി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ ജാഗ്രത ആവശ്യമുള്ള പൊലീസിന് പകർച്ചവ്യാധി പ്രതിരോധ മരുന്നുകൾ നൽകി.ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: കെ.പി.ശുഭയുടെ നേതൃത്വത്തിൽ ജില്ലയിൽ നടന്നുവരുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മരുന്ന് നൽകുന്നത്.ഇതിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ് പകർച്ചവ്യാധി പ്രതിരോധ മേഖലാ കൺവീനർ ഡോ:എം.എസ്.നൗഷാദ്,അടിമാലി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: റെൻസ് പി വർഗീസ് എന്നിവർ അടിമാലി പൊലീസ് സ്റ്റേഷനിലെത്തി മരുന്നുകൾ നല്കി. , സി. ഐ അനിൽ ജോർജ്ജ്, എസ് ഐ മാരായ ശിവലാൽ, എം.പി.ജോണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.