കോട്ടയം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിൽ പങ്കെടുത്ത് തന്റെ ഒരുമാസത്തെ ശമ്പളം കോവിഡ്-19 ദുരിതാശ്വാസ നിധിയിലേക്ക് നൽകാമെന്ന് പി.സി. ജോർജ് എം.എൽ.എ.ഒപ്പം മന്ത്രിമാരും എം എൽ.എമാരും അടക്കമുള്ള പൊതുപ്രവർത്തകരുടെയും സർക്കാർ ജീവനക്കാരുടേയും പരമാവധി ശമ്പളം 30000 ആയി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് മറ്റൊരു ചലഞ്ചായി മുഖ്യമന്ത്രി സ്വീകരിക്കണമെന്നാണ് ജോർജ് ഫേസ് ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നത്. പെൻഷൻകാർക്ക് 25000 രൂപയിൽ കൂടുതൽ കൊടുക്കരുത്. ജീവിക്കാൻ ഇത്രയും മതിയെന്നാണ് ജോർജിന്റെ വാദം.