കൂവപ്പള്ളി : സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്കിന്റെ പ്രവർത്തനമേഖലകളായ കൂവപ്പള്ളി, നാലാംമൈൽ, കുളപ്പുറം, മിച്ചഭൂമി, പട്ടിമറ്റം, ഒന്നാംമൈൽ, ഇരുപത്താറാംമൈൽ, പാലമ്പ്ര, കാരികുളം, കൂരംതൂക്ക് പ്രദേശങ്ങളിലും വിവിധ കോളനിപ്രദേശങ്ങളിലും യന്ത്രവത്കൃത അണുനശീകരണം നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ ജോസുകുട്ടി കറ്റോട്ട്, കെ.വി.ജോസ്, ജോളി ഡോമിനിക്, റ്റോമി പന്തലാനി, സിജോ മോളോപറബിൽ, ബാങ്ക് ജീവനക്കാരായ സെക്രട്ടറി ജോസ് മനോജ്, ജോർജ് ജോസഫ്, സജികുമാർ, മുരുഗദാസ് എന്നിവർ നേതൃത്വം നൽകി.