എലിക്കുളം : പഞ്ചായത്തിലെ സമൂഹ അടുക്കളയിൽ ഭക്ഷണമൊരുക്കാനും പൊതികെട്ടാനും സഹായിയായി പൂജാരിയും. എലിക്കുളം ഭഗവതിക്ഷേത്ര മേൽശാന്തി പയ്യന്നൂർ വിഷ്ണുനമ്പൂതിരിയാണ് എം.ജി.എം സ്‌കൂളിലെ പാചകശാലയിൽ സഹായ സന്നദ്ധനായി ചേർന്നത്. നൂറ്റമ്പതോളം പേർക്ക് ഇവിടെ ഭക്ഷണമൊരുക്കുന്നുണ്ട്.