panthl-

കറുകച്ചാൽ: വാഹന പരിശോധനകൾ നടത്തുന്ന കറുകച്ചാൽ പൊലീസിന് പന്തലും ഇരിപ്പിടവും ഒരുക്കി കറുകച്ചാൽ മർച്ചന്റ്സ് അസോസിയേഷൻ. സെൻട്രൽ ജംഗ്ഷനിൽ പൊലീസ് സ്റ്റേഷന് മുൻവശത്തെ റോഡിലാണ് പന്തലൊരുക്കിയത്. കൊടുംവെയിലത്ത് പൊലീസ് വാഹനപരിശോധന നടത്തുന്നത് ശ്രദ്ധയിൽപെട്ട എൻ. ജയരാജ് എം.എൽ.എ. ആവശ്യപെട്ടതിനെ തുടർന്നാണ് വ്യാപാരികൾ പന്തലും ഇരിപ്പിടവും തയ്യാറാക്കിയത്. നെടുങ്ങാടപ്പള്ളിയിലെ കുടിവെള്ള സ്ഥാപന ഉടമ ജോർജ് ജോൺ പൊലീസിന് ആവശ്യമായ കുടിവെള്ളവും വിതരണം ചെയ്തു. എൻ. ജയരാജ് എം.എൽ.എ. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ.സി. ചെറിയാൻ പ്രസിഡന്റ്, എ.എം. രാജേന്ദ്രൻനായർ, അനീഷ് വാസ്കോ, കെ.കെ.സജി തുടങ്ങിയവർ സംസാരിച്ചു.