തിടനാട് : കൊവിഡ് 19 പ്രതിരോധ പവർത്തനങ്ങളുടെ തിരക്കിനിടെയും പദ്ധതി നിർവഹണത്തിൽ 100 ശതമാനം നേട്ടം കൈവരിച്ച് തിടനാട് പഞ്ചായത്ത്. തുടർച്ചയായ രണ്ടാംവർഷമാണ് ഈനേട്ടം. കഴിഞ്ഞ സാമ്പത്തിക വർഷം വിവിധ ഫണ്ടിനങ്ങളിൽ ലഭിച്ച 60803605 രൂപ പൂർണമായും വിനിയോഗിക്കാൻ സാധിച്ചതായി പ്രസിഡന്റ് സുജാ ബാബു പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സഹകരണമാണ് തുടർച്ചയായ രണ്ടാംവർഷവും നേട്ടത്തിന് കാരണമായതെന്ന് പ്രസിഡന്റ് സുജാ ബാബു, വൈസ് പ്രസിഡന്റ് സാജു പ്ലാത്തോട്ടം, സെക്രട്ടറി ടി.എസ് മുഹമ്മദ് റഖാബ് എന്നിവർ അറിയിച്ചു.