പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ 20 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടൽ ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചു. പൊൻകുന്നം രാജേന്ദ്ര മൈതാനിയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ഭക്ഷണം പാഴ്‌സലായി നൽകുന്നതിന് 5 രൂപയാണ് അധികം ഈടാക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡിലെ ഐശ്വര്യ കുടുംബശ്രീ യൂണിറ്റിനാണ് ഹോട്ടലിന്റെ മേൽനോട്ടം.