കോട്ടയം: പ്രഷർകുക്കറിൽ ചാരായം വാറ്റിയതിന് വേളൂർ വാരുകാലത്തറ വീട്ടിൽ സാബു, കരിയിൽ വീട്ടിൽ സലിൻ എന്നിവരെ എക്സൈസ് ഇന്റലിജൻസും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു .കൊവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് മദ്യം ലഭിക്കാത്ത സാഹചര്യത്തിൽ ചിലർ ചാരായം വാറ്റി ഉപയോഗിക്കുന്നതായി കോട്ടയം എക്സൈസ് ഇന്റലിജൻസിന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. സാബുവിന്റെ വീട് കേന്ദ്രീകരിച്ച് ആളുകൾ കൂട്ടം കൂടി മദ്യപാനവും ചീട്ടുകളിയും നടത്തി വരുന്നതും അവർക്ക് കുടിക്കാനാണ് ചാരായം വാറ്റിയതെന്നും പ്രതി സാബു പറഞ്ഞു . റെയ്‌ഡിൽ 3 ലിറ്റർ വാഷും 300 മി.ലി ലിറ്റർ വാറ്റ് ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ എൻ.വി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ജി. കിഷോർ, പ്രീവന്റീവ് ഓഫീസർ ഫിലിപ്പ് തോമസ്, കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പ്രീവന്റീവ് ഓഫീസർ ബി.സന്തോഷ് കുമാർ, പ്രീവന്റീവ് ഓഫീസർ ട്രേഡ് സുരേഷ് കുമാർ . സിവിൽ എക്സൈസ് ഓഫീസർ കെ.എ. സുരേഷ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയരശ്മി എന്നീ ഉദ്യോഗസ്ഥരും റെയ്‌ഡിൽ പങ്കെടുത്തു