കോട്ടയം: കാര്യമായ ഉല്പാദനം ഇല്ലാതെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ നാട്ടകം ട്രാവൻകൂർ സിമന്റ്സിൽ ലോക്ക് ഡൗൺ കാലത്തെ ശമ്പളം നല്കാനാവില്ലെന്ന് മാനേജ്മെന്റ് സർക്കാരിനെ അറിയിച്ചു. ലോക്ക് ഡൗൺ കാലത്തെ ശമ്പളം നിർബന്ധമായും നല്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമാണ് മാനേജ്മെന്റ് അവഗണിച്ചത്. എന്നാൽ 4,000 രൂപ അഡ്വാൻസ് നല്കാമെന്നും കമ്പനി വ്യക്തമാക്കി.

തൊഴിലാളി സംഘടന നേതാക്കളെ വിളിച്ചുവരുത്തിയാണ് മാനേജ്മന്റ് വിശദീകരണം നല്കിയത്. എന്നാൽ തൊഴിലാളികൾക്ക് ശമ്പളം നല്കണണെന്ന് ട്രാവൻകൂർ സിമന്റ്സ് വർക്കേഴ്സ് അസോസിയേഷൻ കമ്പനിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ വ്യവസായ മന്ത്രിക്ക് നിവേദനം നല്കിയിട്ടുണ്ട്.