കോട്ടയം: ലോക്ക്ഡൗൺ കാലത്ത് അമിതവില ഈടാക്കിയ 45 കടക്കാർക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസ് എടുത്തു. ജില്ലയിൽ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് കടക്കാരുടെ പേരിൽ നടപടി സ്വീകരിച്ചത്. ഇവരിൽ നിന്നും 2,28,000 രൂപ പിഴ ഈടാക്കി.
മെഡിക്കൽ ഷോപ്പുകളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. കൂടാതെ പഴം, പച്ചക്കറി, പലചരക്ക് കടകളിലും പരിശോധീച്ചു. കുപ്പിവെള്ളത്തിന് 13 രൂപയ്ക്ക് പകരം 15ും 20ും രൂപ ഈടാക്കിയ കടക്കാരും ഇതിൽ ഉൾപ്പെടുന്നു.