കോട്ടയം: ജീവനക്കാരില്ല, ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ബാറ്ററികൾ മോഷ്ടിക്കാൻ ശ്രമം. അടുത്തുള്ള ബഹുനില കെട്ടിടത്തിൽ നിന്നിരുന്നവർ ബാറ്ററികൾ മോഷ്ടിക്കുന്നത് കണ്ട് ബഹളം വച്ചതോടെ ബാറ്ററികൾ ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. കെ.എസ്.ആർ.ടി.സി അധികൃതർ ഇതുസംബന്ധിച്ച് ചങ്ങനാശേരി പൊലീസിൽ പരാതി നല്കി.

ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. രണ്ടു പേർ എത്തിയാണ് മോഷണത്തിന് ശ്രമിച്ചത്. ഇവർ ഒരു ബസിന്റെ ബാറ്ററി ഊരിമാറ്റി. മറ്റൊരു ബസിന്റെ ബാറ്ററി ഊരുന്നതിനിടയിലാണ് ജനശ്രദ്ധ പതിഞ്ഞതും ഓടി രക്ഷപ്പെട്ടതും.