അടിമാലി:അടിമാലിയിലെ അനധികൃത വിദേശ മദ്യവില്പനയെക്കുറിച്ച് കൂടുതൽ അന്വേഷണം. കേസിൽ ഉൾപ്പെട്ട ഒരാൾ ഇരുമ്പുപാലം കൺസ്യൂമർ ഫെഡിന് കീഴിലുള്ള ഇരുമ്പുപാലം ത്രിവേണി സൂപ്പർ മാർക്കേറ്റിലെ താത്കാലിക ജീവനക്കാരനാണ്. ലേക് ഡൗൺ വക വെയ്ക്കാതെ കാറിൽ കറങ്ങി നടന്ന് അനധികൃത മദ്യവില്പന നടത്തിയ സഹോദരങ്ങളായ ഇരുന്നൂർ ഏക്കർ വടയാറ്റുകുന്നേൽ അമൽ (31), അതുൽ(28) എന്നിവരെ കഴിഞ്ഞ 28ന് മദ്യവില്പനയുമായി അടിമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിൻ അതുൽ ത്രിവേണി സൂപ്പർ മാർക്കേറ്റിലെ താൽക്കാലിക ജീവനക്കാരനാണ്.4 കുപ്പികളിൽ സൂക്ഷിച്ചിരുന്ന രണ്ട് ലിറ്റർ മദ്യം ഇവരിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ വിശദമായ അന്വേഷത്തിൽ ബിൽ ഇല്ലാതെയാണ് ഇവർ മദ്യം കൈവശം വെച്ചത്. ഇത് അടിമാലിയിലെ കൺസ്യൂമർ ഫെഡ് ഷോപ്പിൽ നിന്നാണ് ലഭിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചു.ഇത് സംബന്ധിച്ച് അന്വേഷണത്തിന് കൺസ്യൂമർ ഫെഡ് കോട്ടയം റീജിയണൽ ഓഫിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെ ന്ന് എസ്.എച്ച്.ഒ.അനിൽ ജോർജ് പറഞ്ഞു.