അടിമാലി: ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഡോക്ടർ ഓൺ കോൾ സൗജന്യ സേവന പദ്ധതിയുമായി യുവജനക്ഷേമ ബോർഡ് . ഒരു ഫോൺ കോളിൽ സൗജന്യ വൈദ്യസഹായം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഗുരുതരമാല്ലാത്ത അസുഖങ്ങളുള്ളവർക്ക് ആശുപത്രിയിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കകൾ അകറ്റാനും സംശങ്ങൾ ദുരീകരിക്കുന്നതിനുമാണ് ഈ സേവന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത് . മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് ടെലി കൗൺസലിംങ്ങ് ഉൾപ്പെടെയുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട് . ചെറിയ അസുഖങ്ങളുള്ളവർക്ക് വീട്ടിൽ ഇരുന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പാനലിലുള്ള വിദഗ്ദ്ധ ഡോക്ടർമാർ നിർദ്ദേശിക്കും ആശുപത്രിയുടെ സഹായം തേടേണ്ടതാണെങ്കിൽ അതിന് വേണ്ട ഉപദേശം നൽകും അത്യാസന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട ആംബുലൻസ് സൗകര്യവും ഒരുക്കുന്നതിന് ഹെൽപ്പ് ഡെഡ്ക്കും സജ്ജമാക്കിയിട്ടുണ്ട് അലോപ്പതി, ആയുർവേദം, ഹോമിയോ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ് .യൂത്ത് കോർഡിനേറ്റർ,കെ.കൃഷ്ണമൂർത്തി,944783149,ടെലി കൗൺസലിംങ്ങ് സമന്വയ ചാരിറ്റബിൾ സൊസൈറ്റി ആന്റ് കൗൺസിലിംഗ് സെന്റെർ ആയിരമേക്കർ, സിറ്റർ ക്ലാരിസ്സ് . ,8281703167, എലിസബത്ത് കെ ബേബി(സൈക്കോളജി) 7306425329 ഡോ.വി.എസ്.സജീവൻ.,ഇ.എൻ.ടി,താലൂക്ക്ആശുപത്രി,അടിമാലി 9447007592 വിളിക്കേണ്ട സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ .ഡോ.എ.സി.ജോസഫ്.എം.എസ്,സെന്റ്.ജോസഫ്ക്ലിനിക്ക്,അടിമാലി 9447331797