lorry

കോട്ടയം : തൊടുപുഴയിൽ നിന്ന് ബേക്കറി സാധനങ്ങളുമായി വരികയായിരുന്ന മിനി ലോറി ഏറ്റുമാനൂരിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഏറ്റുമാനൂർ - പാലാ റോഡിലായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. അമിത വേഗത്തിൽ എത്തിയ ലോറി, വളവ് വീശിയെടുക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. ക്യാബിനിലുണ്ടായിരുന്ന സാധനങ്ങൾ റോഡിലാകെ ചിതറി. സംഭവം അറിഞ്ഞ് എത്തിയ പൊലീസ് സംഘമാണ് സാധനങ്ങൾ വാരി മാറ്റിയത്. സ്ഥിരം അപകടമേഖലയാണിത്. റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ ചരക്കു ലോറികൾ അമിത വേഗത്തിലാണ് ഇതുവഴി പായുന്നത്. ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.