കടയനിക്കാട്: കൊറോണ ദുരിതകാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുള്ള 125 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് എസ്.എൻ.ഡി.പി യോഗം കടയനിക്കാട് ശാഖ. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ആദ്യ വിതരണം നടത്തി. ശാഖാ പ്രസിഡന്റ് രാജേഷ്, സെക്രട്ടറി സതീഷ്, വൈസ് പ്രസിഡന്റ് വിജയകുമാർ, ശാഖ കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. എല്ലാ ശാഖാ ഭാരവാഹികളും അതത് ശാഖയിലെ സാമ്പത്തികമുള്ള അംഗങ്ങളെ കണ്ടെത്തി സാമ്പത്തിക സമാഹരണം നടത്തി ശാഖയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരെ സഹായിക്കുന്നതിനായി കർമ്മപദ്ധതികൾ രൂപീകരിക്കുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്യണമെന്ന് യൂണിയൻ പ്രസിഡന്റ് പറഞ്ഞു.