വൈക്കം : വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗൺ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനായി പൊതുജനങ്ങൾക്ക് 1500 മാസ്‌കുകളും സംഭാരവിതരണവും നടത്തി. മാസ്‌കുകൾ അസോസിയേഷൻ പ്രസിഡന്റ് പി.ശിവദാസ് വിതരണത്തിനായി വൈക്കം പൊലീസിന് കൈമാറി. പൊലീസ് സ്‌റ്റേഷന് മുന്നിൽ സംഭാരവിതരണവും നടത്തി. എസ്.ഐ ബാബു ജോസഫ്, പി.ആർ.ഒ ടി.ആർ. മോഹനൻ എന്നിവർ മാസ്‌കുകൾ ഏറ്റുവാങ്ങി. അസോസിയേഷൻ സെക്രട്ടറി എം.ആർ.റെജി, കെ.ശിവപ്രസാദ്, ജോർജ് കൂടല്ലി, അനൂപ്, ബിജു, രഞ്ജിത് ദാസ് ഗുപ്താസ് എന്നിവർ പങ്കെടുത്തു.