ration

നെടുംകുന്നം: ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിലെ കുടുംബങ്ങളിൽ റേഷൻ സാധങ്ങൾ എത്തിച്ചു തുടങ്ങി. വാർഡ് മെമ്പർ ജോസഫ് ദേവസ്യ, ദുരന്തനിവാരണ സമിതി വോളന്റിയേഴ്‌സ് ജോബിൻ ജോസഫ്, പി.കെ. വെങ്കിട്ടരാമൻ, ആൽബിൻ ജേക്കബ്, മഹേഷ് മോഹൻ, പി.പി. സജീവൻ, ടി.ആർ. ഉണ്ണിക്കൃഷ്ണൻ, സിനു ആന്റണി, യു. മനോജ്, മധു നെരിയാനി പൊയ്ക എന്നിവരുടെ നേതൃത്വത്തിലാണ് വീടുകളിൽ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നത്. കിടപ്പു രോഗികൾ, വയോജനങ്ങൾ, ഒറ്റപ്പെട്ട് താമസിക്കുന്നവർ നിരീക്ഷണത്തിൽ കഴിയുന്ന വീടുകൾ എന്നിവർക്കാണ് മുൻഗണന നല്കുന്നത്.