പാലാ: കൊവിഡ് 19 വൈറസ് ബാധയോടനുബന്ധിച്ച് രാജ്യം മുഴുവൻ ലോക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ ജിവനക്കാരുടെ അവധി മൂലം നഗരസഭാ ഓഫിസ് പ്രവർത്തനം അവതാളത്തിലായിരുന്നിട്ടും 2020-2021വർഷത്ത പാലാ നഗരസഭയുടെ 10.35 കോടി രൂപയുടെ വാർഷിക പദ്ധതിക്ക് ഡി.പി.സിയുടെ അംഗീകാരം. കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ പാലാ നഗരസഭ മാത്രമാണ് പദ്ധതി സമയത്ത് സമർപ്പിച്ചതും അംഗികാരം നേടിയതും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾ വർക്കിംഗ് ഗ്രൂപ്പ്, വാർഡ് സഭകൾ, വികസന സെമിനാർ എന്നിങ്ങനെ വിവിധ ഘട്ടങ്ങൾ പൂർത്തികരിച്ച് മാർച്ച് 31നകം അംഗീകാരം നേടണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സമയത്ത് പദ്ധതി സമർപ്പിക്കാൻ സാധിച്ചിരുന്നില്ല.