പാലാ: അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘം പൊലീസിന് സാനിറ്റൈസറുകളും കുപ്പിവെള്ളവും നൽകി. പാലാ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച സാമഗ്രികൾ സംഘം പ്രസിഡന്റ് കെ.ആർ. ശ്രീനിവാസൻ സർക്കിൾ ഇൻസ്‌പെക്ടർ വി.എം. സുരേഷ് കുമാറിന് കൈമാറി. കൂടാതെ സംഘത്തിന് കീഴിലുള്ള മെഡിക്കൽ സ്റ്റോറിൽ കോറോണക്കാലത്ത് പ്രത്യേക ആനുകൂല്യങ്ങൾ ആരംഭിച്ചു. നഗരസഭയിലും സമീപപഞ്ചായത്തുകളിലുമുള്ള കിടപ്പ് രോഗികൾക്കും പുറത്തിറങ്ങാൻ കഴിയാത്തവർക്കും മരുന്നുകളും അവശ്യസാധനങ്ങളും വീടുകളിൽ എത്തിച്ചു നൽകും. സേവനം സൗജന്യമാണ്. മേലുകാവ് ദയാ വികലാംക പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് കിടപ്പ് രോഗികൾക്ക് ഡയപ്പറുകളും മരുന്നുകളും സൗജന്യമായി നൽകും. മരുന്നിനും മാസ്‌കിനും സാനിട്ടൈസറിനും ലോക്ഡൗൺകാലത്ത് പ്രത്യേക ഇളവ് നൽകുന്നുണ്ടെന്നും സംഘം പ്രസിഡന്റ് കെ.ആർ. ശ്രീനിവാസൻ അറിയിച്ചു. വിവരങ്ങൾക്ക്: 9497108800.