mask

കോട്ടയം : ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ജനറൽ ആശുപത്രിയിലേക്ക് 15000 മാസ്‌കുകൾ നൽകി. ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ഗാന്ധിനഗർ ഏരിയയുമായി സഹകരിച്ചാണ് മാസ്‌കുകൾ നിർമ്മിച്ചത്. മാൾ ഒഫ് ജോയ് മാനേജർ റോജു മാത്യുവിൽ നിന്ന് ആർ.എം.ഒ ഡോ. ഭാഗ്യശ്രീ മാസ്‌ക് ഏറ്റുവാങ്ങി. ജോയ്ആലുക്കാസ് മാനേജർ ദിപു എബ്രഹാം, മാർക്കറ്റിംഗ് ഇൻചാർജ് സതീഷ് കുമാർ, ജനറൽ ആശുപത്രി ഫാർമസിസ്റ്റ് അജി ജോർജ് എന്നിവർ പങ്കെടുത്തു.