കോട്ടയം: കൊവിഡ് നിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാർഗം കൈ കഴുകലാണെന്ന് വ്യാപകമായ ബോധവത്കരണം നടത്തുമ്പോഴും ഹാൻഡ് സാനിറ്റൈസറുകൾ വിപണിയിൽ കിട്ടാനില്ല. സോപ്പും വെള്ളവും ഉപയോഗിച്ചുള്ള കൈകഴുകൽ വീട്ടിലിരിക്കുമ്പോൾ മാത്രമേ സാദ്ധ്യമാവൂ. യാത്രയ്ക്കിടയിലും, കടകളിൽ കയറുമ്പോഴും ഒാഫീസുകളിലും മറ്റും പ്രവർത്തിക്കുമ്പോഴും ആൽക്കഹോൾ കലർന്ന ഹാൻഡ് സാനിറ്റൈസറുകളാണ് സൗകര്യപ്രദം. ഇതിനാൽ ആളുകൾ ഇതിനായി നെട്ടോട്ടമോടുകയാണ്. എന്നിട്ടും വലിയ വായിൽ വർത്തമാനം പറയുന്ന അധികൃതരാരും ഇതു വിപണിയിലെത്തിക്കാനുള്ള ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.