കൊടുങ്ങൂർ: വാഴൂർ ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്കാവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറികളും വാഴൂർ ശ്രീനാരായണ ട്രസ്റ്റ് നൽകി. പ്രസിഡന്റ് വി.എൻ. ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് മോഹൻ പച്ചനാക്കുഴിയിൽ, സെക്രട്ടറി മംഗളാനന്ദൻ, ജോ.സെക്രട്ടറി മനോജ് കാവുങ്കൽ എന്നിവർ ചേർന്ന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്. പുഷ്‌ക്കലാദേവി ഏറ്റുവാങ്ങി.