പൊൻകുന്നം: പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ എല്ലാ സർക്കാർ ആശുപത്രികൾക്കുമായി 3000 കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എത്തിക്കുമെന്നും ഇതിനായി 28.50 ലക്ഷം രൂപ അനുവദിച്ചതായും ആന്റോ ആന്റണി എം.പി അറിയിച്ചു. രണ്ടുമിനിട്ടിനുള്ളില്‍ കോവിഡ് പോസിറ്റീവോ നെഗറ്റീവോ എന്നറിയാൻ കഴിയുന്ന ഉപകരണം ഹോങ്കോങ്ങിൽ നിന്നാണ് എത്തിക്കുന്നത്.
ഡോക്ടർമാരുടെയും നേഴ്സുമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും സുരക്ഷിതത്വത്തിനായി ആയിരം പി.പി.ഇ.കിറ്റും നല്‍കും. മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും വെന്റിലേറ്റര്‍ സ്ഥാപിക്കാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചതിന് പുറമേയാണിത്.