arrest

ഈരാറ്റുപേട്ട : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അറബി സ്‌കൂളിൽ അടച്ചിട്ട് ജും അ അത് നമസ്‌ക്കാരം നടത്തിയ 23 പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ അധികവും എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. നടയ്ക്കൽ മനയ്ക്കൽ കബീറിന്റെ മനേജ്‌മെന്റിൽ പ്രവർത്തിക്കുന്ന മറിയം മറിയുമ്മ അറബി സ്‌കൂളിലാണ് നിയന്ത്രണങ്ങൾ മറികടന്ന് നമസ്‌ക്കാരം നടന്നത്. സ്‌കൂൾ മാനേജർ കബീർ മനയ്ക്കൽ, ഹലീൽ തലപ്പള്ളി, ഹസീബ് ചായിപറമ്പിൽ, ഫസിൽ പരിത്, ഇസ്മായിൽ പുതുപ്പറമ്പിൽ, അബ്ദുൽ ലത്തീഫ് കീഴേടത്ത്, ഹിനാസ് ചെമ്പുകാംപറമ്പിൽ, ഷിഹാബുദ്ദിൻ മാങ്കുഴക്കൽ, റഷീദ് കാട്ടാമല, ഇബ്രാഹിംകുട്ടി ചെറുപുറം, അൽത്താഫ് മനയ്ക്കൽ, ഹബീബുള്ള മനയ്ക്കപ്പറമ്പിൽ, അബ്ദുൽവാഹിദ് മാങ്കുഴക്കൽ, അസ്‌കർഅലി മാളികയ്ക്കൽ, അസറുദ്ദിൻ മനയ്ക്കൽ, കബീർ പാലക്കൂന്നേൽ, റഷിദ് മനയ്ക്കപ്പറമ്പിൽ, സലൻ അനസ് നെല്ലിവിള പുത്തൻവീട്, ആരിഫ് എം.എസ്.മാളികയ്ക്കൽ, അസ്‌കർ പുതുപ്പറമ്പിൽ, ഷഫീക്ക് പി.എഫ്, സലിം നജാത്ത് മൻസിലിൽ, അൽത്താഫ് പുതുപ്പറമ്പിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

അതേസമയം, ഈരാറ്റുപേട്ടയിൽ നിന്ന് നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ആറ് പേർ കൊവിഡ് നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങളില്ലെങ്കിലും ഇവരെ തുടർച്ചയായി പരിശോധനകൾക്ക് വിധേയമാക്കി വരികയാണ്.