അടിമാലി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായി അടിമാലി താലൂക്കാശുപത്രിയിൽ പനി ക്ലിനിക്ക് ആരംഭിച്ചു.ഒരാഴ്ച്ച മുമ്പ് ഇതിനുള്ള തീരുമാനം കൈകൊണ്ടെങ്കിലും നടപ്പാകാതെ വന്നതിനാൽ പ്രതിഷേധം ഉടലെടുത്തിരുന്നു.കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.കൊവിഡ് 19 ബന്ധപ്പെട്ട് ഒ പി വിഭാഗത്തിന്റെ പ്രവർത്തനം നിർത്തുന്നതിനും അത്യാഹിത വിഭാഗത്തിൽ മാത്രം രോഗികളെ പരിശോധിച്ച് ചികത്സ നൽകിയാൽ മതിയെന്നുമുള്ള തീരുമാനം ബന്ധപ്പെട്ടവർ കൈകൊണ്ടിരുന്നു.രാവിലെ 9 മുതൽ 1 വരെയാണ് ക്ലിനിക്കിന്റെ പ്രവർത്തന സമയമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ബി ആർ പ്രസിത അറിയിച്ചു.