പാലാ : ലോക്ക് ഡൗണിനെ തുടർന്ന് ഇന്നലെയും നാടും നഗരവും നിശ്ചലം. നിയമങ്ങൾ ലംഘിച്ച് കറങ്ങാനിറങ്ങിയ 12 വാഹനങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. എപ്പിഡെമിക് ഓർഡിനൻസ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസിന് ബോധ്യപ്പെടുന്ന കാരണങ്ങൾ പറയാത്തവരും സത്യവാങ്മൂലം കൈയിൽ കരുതാത്തവരുമാണ് പിടിയിലായത്. ഭരണങ്ങാനത്ത് ചട്ടം ലംഘിച്ച് തുറന്നു പ്രവർത്തിച്ച ഹോട്ടൽ പൊലീസ് അടപ്പിച്ചു. ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കിയതിനാണ് നടപടിയെടുത്തത്. ഉടമക്കെതിരെ പുതിയ ഓർഡിനൻസ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആകെ 17 കേസുകൾ ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തതായി ഡി.വൈ.എസ്.പി ഷാജിമോൻ ജോസഫ് അറിയിച്ചു.