പാലാ: ലോക്ക്ഡൗണിൽ ജനങ്ങൾക്കു കരുതലും സഹായവുമായി മാണി സി കാപ്പൻ എം.എൽ.എ. കൊവിഡ് 19 നെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മാതൃകയാകാൻ എം.എൽ.എ ഓഫീസ് പ്രതീകാത്മകമായി അടച്ചുവെങ്കിലും ഓഫീസിലെ എല്ലാ ജീവനക്കാരും കർമ്മരംഗത്ത് എപ്പോഴും സജീവമാണ്. മാണി.സി.കാപ്പനെയോ എം.എൽ.എ ഓഫീസിലെ ഉദ്യോഗസ്ഥരെയോ അത്യാവശ്യകാര്യങ്ങൾക്കായി ബന്ധപ്പെട്ടാൽ നടപടി ഉറപ്പുവരുത്തിയിട്ടുണ്ട്. കർമ്മരംഗത്തുള്ള പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും നേരിൽ കണ്ട് എം.എൽ.എ പിന്തുണ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം മരുന്നിനു ബുദ്ധിമുട്ടിയ ഏഴാച്ചേരി സ്വദേശിക്ക് ഉൾപ്പെടെ സഹായമെത്തിച്ചിരുന്നു. നിങ്ങൾ വീട്ടിലിരിക്കൂ; സർക്കാർ സഹായത്തിനുണ്ടെന്ന മുദ്രാവാക്യമുയർത്തിയാണ് മാണി.സി.കാപ്പൻ കർമ്മരംഗത്ത് സജീവമാകുന്നത്. സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എം.എൽ എ അഭ്യർത്ഥിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ഉൾക്കൊള്ളിക്കുന്ന ലഘു വീഡിയോകളും എം.എൽ.എ ഓഫീസ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. അടിയന്തരഘട്ടത്തിൽ സഹായത്തിനായി വിളിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഒഴിവാക്കാൻ കഴിയാത്ത ആവശ്യങ്ങൾക്കായി മാണി.സി.കാപ്പൻ എം.എൽ.എ (9447137219), ടി വി ജോർജ്(9447575912), എം പി കൃഷ്ണൻനായർ (9447137780), ജോഷി പുതുമന (9447805372) എന്നിവരെ വിളിച്ചാൽ സഹായം ലഭിക്കും.