vattu

1.3 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

കോട്ടയം : ചെങ്ങളത്ത് ചാരായം വാറ്റുന്നതിനിടെ രണ്ടുപേരെ എക്‌സൈസും പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടി. ചെങ്ങളം തെക്ക് കൊച്ചുപറമ്പിൽ വീട്ടിൽ ജയ് മോൻ, കുറിച്ചി നീലംപേരൂർ കരയിൽ കൊച്ചു പാട്ടശ്ശേരി വീട്ടിൽ ഗിരീഷ്. കെ.പി എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 1.3 ലിറ്റർ വ്യാജചാരായവും, വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ചെങ്ങളം - തിരുവാർപ്പ് റോഡിലെ തുരുത്തിലാണ് സംഘം ചാരായം വാറ്റിയിരുന്നത്. പ്രതികൾ ആക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസിന്റെ സഹായം തേടിയത്. റെയ്ഡിന് എക്സൈസ് ഇൻസ്പെക്ടർ അജി രാജ്, പ്രിവന്റീവ് ഓഫിസർ ഗോപകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മേഘനാഥൻ പി.ജി, നാസർ എ, പ്രവീൺ കുമാർ എ ജി എന്നിവർ നേതൃത്വം നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.