കോട്ടയം: കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രിയിൽ മാസ്കുകൾ വിതരണം നടത്തി. ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ മാസ്കുകൾ ആർ.എം.ഒ ഡോ. ഭാഗ്യശ്രീക്ക് കൈമാറി. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് അജിത്ത് മുതിരമല, പാർട്ടി ജില്ലാ സെക്രട്ടറി ജെയിസൺ ജോസഫ്, കുര്യൻ പി. കുര്യൻ, സെബാസ്റ്റ്യൻ ജോസഫ്, എബി പൊന്നാട്ട് , എന്നിവർ പങ്കെടുത്തു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും മാസ്ക് വിതരണം നടത്തുമെന്നും സജി മഞ്ഞക്കടമ്പിൽ അറിയിച്ചു