കോട്ടയം : കൊവിഡ് ചികിത്സയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും, ആരോഗ്യ പ്രവർത്തകരും കൈവരിച്ച നേട്ടത്തെ സ്വന്തം പ്രതിച്ഛായ സൃഷ്ടിക്കായി ഉപയോഗപ്പെടുത്താൻ ചില സി.പി.എം നേതാക്കൾ നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.

വിദഗ്ദ്ധ ചികിത്സാരംഗത്ത് കോട്ടയം മെഡിക്കൽ കോളേജ് കേരളത്തിന് അഭിമാനമാണ്. കൊവിഡ് ചികിത്സയിൽ മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാരുടെയും, ആരോഗ്യ പ്രവർത്തകരുടെയും അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനങ്ങൾ അനുമോദനാർഹമാണ്. എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള എല്ലാ മാർഗനിർദേശങ്ങളും ലംഘിച്ച് ചില സി.പി.എം നേതാക്കൾ മെഡിക്കൽ കോളേജിൽ അനാവശ്യമായ ഇടപെടലുകളാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.