പാലാ: അലോപ്പതി മരുന്നുകൾ വീടുകളിലെത്തിക്കുന്ന ഹോം ഡെലിവറി സ്‌കീം പാലാ കേന്ദ്രമായി പ്രവത്തിക്കുന്ന സെൻട്രൽ മാർക്കറ്റിംഗ് സഹകരണ സംഘം നടപ്പിലാക്കിയതായി സംഘം പ്രസിഡന്റ് ഏഴാച്ചേരി വി.ജി വിജയകുമാർ അറിയിച്ചു.
സംഘത്തിന്റെ കീഴിൽ സെൻമാർക്ക് പാലാ ഹെഡ് ഓഫീസ് കൂടാതെ രാമപുരം, മുത്തോലി എന്നീ നീതി മെഡിക്കൽ സ്റ്റോറുകളിലും ഈ സേവനം ലഭിക്കും.
ലോക്ക് ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ കന്യാസ്ത്രീ മഠങ്ങൾ, ഓർഫനേജ്കൾ, മരുന്നു വാങ്ങുവാൻ യാത്ര ചെയ്യാൻ കഴിയാതെ വീടുകളിൽ കഴിയുന്നവർ എന്നിവർക്ക് ഈ സൗകര്യം പ്രയോജനം ചെയ്യും. സംഘത്തിന്റെ ആജീവനാന്ത ഡിസ്‌കൗണ്ട് കാർഡ് (100 രൂപയുടെ ) എടുക്കുന്നവർക്ക് വിലയിൽ ഒരു ശതമാനം ഇളവു കൂടി ലഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ആവശ്യക്കാർ 9447036699 എന്ന നമ്പരുമായി ബന്ധപ്പെടണം.