പൊൻകുന്നം: നിയമം ലംഘിച്ച് നിരത്തിലിറങ്ങിയ 30 വാഹനങ്ങൾക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തു. പൊൻകുന്നം പൊലീസ് സ്റ്റേഷൻ പരിധിയില്‍ 20 വാഹനങ്ങൾക്കെതിരെയും പള്ളിക്കത്തോട് സ്റ്റേഷൻ പരിധിയില്‍ 10 വാഹനങ്ങൾക്കെതിരെയുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പുതിയ നിയമ പ്രകാരം പതിനായിരം രൂപാ പിഴയോ രണ്ട് വര്‍ഷം തടവോ ആണ് നിയമം ലംഘിച്ച് നിരത്തിലിറങ്ങുന്നവര്‍ക്കുള്ള ശിക്ഷ. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.