അടിമാലി: അടിമാലി ടൗൺ മന്നംകാല, പെളിഞ്ഞ പാലം, മച്ചിപ്ലാവ്, ഇരുമ്പുപാലം, കോളനിപ്പാലം തുടങ്ങിയ പ്രദേശങ്ങൾ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി. കൊവിഡ്- 19 നെ തുടർന്നുള്ള ലോക്ക്ഡൗണിൽ ഗ്രാമപ്രദേശങ്ങളിൽ ആളുകൾ നിരോധനം മറികടന്നുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്താൻ കഴിഞ്ഞില്ല. അടിമാലിയിലും പരിസരത്തും പൊലീസ് നിരീക്ഷണം ശക്തമായതിനെ തുടർന്ന് ആളുകൾ വളരെ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ നടന്നുന്ന ഹോം ഡെലിവറി ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ്. അന്യസംസ്ഥാന തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസുകളും പൊലീസ് നടത്തി വരുന്നു. അടിമാലി എസ്.എച്ച്.ഒ അനിൽ ജോർജ്, എസ്.ഐമാരായ ശിവലാൽ എ, മാഹിൻ സലിം, സി.ആർ. സന്തോഷ്, കെ.ഡി. മണിയൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.