ചങ്ങനാശേരി: തെങ്ങണ തത്വമസി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ താലൂക്കിൽ അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്കും കാൻസർ രോഗികൾക്കും മരുന്ന് വീടുകളിൽ എത്തിച്ചു നല്കുന്നു. അർഹതപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും മരുന്നുകൾ എത്തിക്കും. ആംബുലൻസ് സൗകര്യവും ലഭ്യമാണെന്ന് മാനേജിംഗ് ട്രസ്റ്റി ഗിരീഷ് കോനാട്ട്, സെക്രട്ടറി എം ഡി ഷാലി എന്നിവർ അറിയിച്ചു.കറുകച്ചാൽ, കങ്ങഴ, വാഴൂർ എന്നിവിടങ്ങളിലും സേവനം ലഭ്യമാണ്. ബന്ധപ്പെടണ്ട നമ്പറുകൾ: തെങ്ങണ- 9495803909, ചങ്ങനാശേരി- 9895006888.