water

അമരപുരം: കടുത്ത ജലക്ഷാമം നേരിടുന്ന അമരപുരത്ത് കൈത്താങ്ങായി പി.ആര്‍.ഡി.എസ് അമരപുരം ശാഖയിലെ യുവജനങ്ങൾ. ഇവരുടെ നേതൃത്വത്തിൽ നാലുദിവസങ്ങളിലായി ക്ഷാമം ഏറെ നേരിടുന്ന പ്രദേശങ്ങളില്‍ സൗജന്യമായി ശുദ്ധജലവിതരണം നടത്തുകയാണ്. ക്ഷാമം ഏറെ നേരിടുന്ന അമര, കാര്‍ത്തികപ്പള്ളി, വെങ്കോട്ട പ്രദേശങ്ങളിലാണ് വെള്ളം വിതരണം ചെയ്തത്. യുവജനസംഘം സെക്രട്ടറി രാജീവ് അമരപുരം, കണ്‍വീനര്‍ സുഭാഷ് കുമാര്‍, ഖജാന്‍ജി കലേഷ് കെ.എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.