കുറിച്ചി : പഞ്ചായത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർദ്ധനർക്ക് സേവാഭാരതി ധാന്യ കിറ്റുകൾ വിതരണം ചെയ്തു. വെയിറ്റിംഗ് ഷെഡുകൾ, കേളൻ കവലയിലെ കുടിവെള്ള ടാങ്ക് എന്നിവ ശുചീകരിച്ചു. പഞ്ചായത്ത് മെമ്പർ പി.കെ. പങ്കജാക്ഷൻ, ശ്രീരാജ് എസ്. പുരം, ഷിജു ഏബ്രഹാം, മനു പി.ബി,, അനിഷ് ,സുധിഷ്, യദുകൃഷ്ണൻ, സുനിൽ, സേതു, എന്നിവർ നേതൃത്വം നൽകി.